Tuesday, December 1, 2009

കാറ്റിനോടില്ല പരിഭവം


കത്രീനേടേ അനിയത്തി ഒപ്പിച്ച പണിയാ...

ജൂൺ പത്തിനു ഈ ഫോട്ടൊയെടുത്തപ്പോൾ കുറിച്ചിട്ടത്:

അമേരിക്കേല്‍ താമസിച്ചാല്‍ മിനിമം രണ്ട് എമര്‍ജന്‍സിയെങ്കിലും നേരിടണം. അതാണ് അതിന്റെ ഒരു ഇദ്...

താമസിക്കുന്ന അപാര്‍ട്മെന്റില്‍ ഒരു എമര്‍ജന്‍സി വന്നിട്ട് 911 കുത്തി ഫയര്‍ഫോക്സിനെ (അല്ലല്ല ഫയര്‍ഫോഴ്സ്) വിളിച്ചിട്ട് ഒരു മാസം ആയില്ല... ( ഞാന്‍ താമസിക്കുന്നതിനേക്കാളം വലിയ എന്ത് എമര്‍ജന്‍സീന്ന് അവരും)

911 ഒന്ന് കുത്തി നോക്കണം എന്നുള്ള ഒരു ആഗ്രഹം അന്നത്തോടെ സഫലീകൃതമായി ( ഇനി അവസരം വേണ്ടായേ..)

ഇന്ന് ചുമ്മാ ഒരു പാട്ടും കേട്ട് കണ്ണടച്ച് കിടന്നപ്പോഴാണ് ഒരു സൈറണ്‍ അടി... ഒപ്പം മൈക്കിലൂടെ ആരോണ്ട് എതാണ്ട് വിളിച്ചോണ്ടും പോണ്. (മൈക്കിന്റെ ശബ്ദം കേട്ടപ്പോ ആദ്യം കരുതിയത് നാട്ടിലെ യൂ. പി. സ്കൂള്‍ യുവജനോത്സവം എങ്ങാണ്ട് തുടങ്ങിയതാന്ന്.... )

പെട്ടെന്നൊണ്ട് റൂമീ (പുതിയ അവതാരം ആണ്) ബാല്‍ക്കണീടെ വാതില്‍ തുറക്കുന്നത് കണ്ടത്.... “അരുത് കശ്മലാ അരുത്” എന്ന് പറയാന്‍ അവസരം തരണ്ടേ.. ടപ്പേ എന്നൊരു ശബ്ദത്തോടെ വാതില്‍ മലര്‍ക്കനെയങ്ങ് തൊറന്നു. പാവം ചെക്കന്റെ പാതി ജീവനും പോയി. പൊറത്തെന്താ കഥ? ഒരു കുഞ്ഞു കത്രീന... ശ്ശ്യോ ഇവളെ ഒന്നു കാണണം എന്ന് എത്ര കാലായി കരുതീര്‍ന്നതാ.....!

“चाहे जिसे दूर से दुनिया,
वो मेरे करीब हैं“
(ആള്‍ക്കാരു ദൂരത്തൂന്ന് മാത്രം നോക്കാന്‍ കൊതിക്കുന്ന സാധനം ദേ നമ്മടെ തൊട്ടടുത്ത്...)

എമര്‍ജന്‍സി സൈറണ്‍ ആണ് മുഴങ്ങുന്നത്.. സൂക്ഷിച്ചോ.. ചുഴലിക്കാറ്റാണ് പൊറത്തേക്കെറങ്ങണ്ടാ ന്നാ പറയുന്നേ. നമ്മള്‍ വിട്വോ? ക്യാമറേം എടുത്ത് ഓടി പൊറത്തിറങ്ങി...

എവടെ! ബാറ്ററി ഡൌണ്‍.... #@#@$@

അതു മാറ്റി ഒക്കെ ഇട്ട്, ക്യാമറേലെ മെനു മാറ്റി മാറ്റി വീഡിയോ ഓപ്ഷന്‍ കണ്ടു പിടിച്ചപ്പൊഴേക്കും കത്രീന സല്‍മാന്റെ കൂടെ പോയി...

ന്നാലും ഒരെണ്ണം ഒപ്പിച്ചു. അതു താൻ ഇത്...

25 comments:

cALviN::കാല്‍‌വിന്‍ December 1, 2009 at 10:05 PM  

കാറ്റിനോടില്ല പരിഭവം

ശ്രീലാല്‍ December 1, 2009 at 10:34 PM  

But you got a good shot Cal !

Captain Haddock December 1, 2009 at 10:40 PM  

ഇങ്ങനെ ഉള്ള അവസരത്തില്‍ എങ്ങനെ പടം പിടിയ്ക്കണം എന്ന് ഞാന്‍ നിനക്ക് പഠിപ്പിച്ചു തന്നത് നീ മറന്നോ ?

പെണ്‍കുട്ടികള്‍ തല്ലാന്‍ വന്നാല് 911 വിളിയ്ക്കാം എന്ന് ഇപ്പം മനസിലായി...എന്നിട് എന്തായി ? Rescue team വന്നോ ?

******************
കലക്കി ഡാ ചെക്കാ ....നല്ല എഴുത്ത് ....കുറെ കാലം കൂടി ഒരു സുഖം തോന്നിയ ഷോര്‍ട്ട് നോട്ട്. എഴുത്ത് ഫോട്ടോയെ ഡിം ആക്കി.... Is it good or bad ??

Anyway, PIC is having a ghostly effect. Can make in to a nice glass painting !!! ;)

Captain Haddock December 1, 2009 at 10:40 PM  

and yes...nice shot

ഭൂതത്താന്‍ December 1, 2009 at 11:02 PM  

അമ്പടി കത്രീനേ ..നീ ആള് കൊള്ളാല്ലോ .......
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ബിനോയ്//HariNav December 1, 2009 at 11:10 PM  

ഹ ഹ കുഞ്ഞുകത്രീന ഒരു ചുന്ദരി തന്നെ :)

Jayesh / ജ യേ ഷ് December 1, 2009 at 11:18 PM  

katrina sundariyanu :)

കുമാര്‍ December 2, 2009 at 1:38 AM  

പിന്നെ ആരോടാവും പരിഭവം?!

നാടകക്കാരന്‍ December 2, 2009 at 1:54 AM  

കൊള്ളാം ...നല്ല...പടം

Micky Mathew December 2, 2009 at 2:06 AM  

നല്ല ചിത്രം ....

Rare Rose December 2, 2009 at 3:38 AM  

ഹി..ഹി.ആ കുറിപ്പ് ആണു കിടിലന്‍..കുഞ്ഞു കത്രീനയും ആളു മോശമല്ലെന്നു പോട്ടം കണ്ടപ്പോള്‍ മനസിലായി..:)

siva // ശിവ December 2, 2009 at 3:41 AM  

നല്ലൊരു ഷോട്ട് തന്നില്ലെ പിന്നെ എങ്ങനെ പരിഭവിക്കാന്‍ പറ്റും!

Typist | എഴുത്തുകാരി December 2, 2009 at 4:00 AM  

ആരാ ഈ സുന്ദരി പേരുകളിടുന്നതാവോ?

ആഷ്‌ലി December 2, 2009 at 4:25 AM  

ഇത് കാണുമ്പോള് സഗീറിനെ ഓർമ്മ വരുന്നു.

പൈങ്ങോടന്‍ December 2, 2009 at 5:54 AM  

നല്ല ചിത്രം

കാറ്റിന്റെ ആ ഒരു ഒരു ഇത് ഫീല്‍ ചെയ്യുന്നുണ്ട്

നന്ദകുമാര്‍ December 2, 2009 at 6:33 AM  

എത്ര പരിഭവിച്ചാലെന്താ... നല്ലൊരു ചിത്രമായി

cALviN::കാല്‍‌വിന്‍ December 2, 2009 at 8:46 AM  

അനോണികളുടെ ശ്രദ്ധക്ക്: ഏത് അഭിപ്രായവും സ്വീകരിക്കുന്നതാണ്. പക്ഷേ മറ്റുള്ളവരുടെ പേരു ഉപയോഗിക്കാതിരിക്കുക. അത്തരം കമന്റുകൾ നീക്കം ഇനി മുതൽ നീക്കം ചെയ്യുന്നതാണ്.

unnikkutan :) December 2, 2009 at 9:41 AM  

:) kollallo katrina :-)

കണ്ണനുണ്ണി December 2, 2009 at 11:27 AM  

ശ്ശൊ പെന്‍ പിള്ളേരെ കൊണ്ട് ഒരു രക്ഷേം ഇല്യാണ്ടായി ല്ലേ

ഗുപ്തന്‍ December 2, 2009 at 1:02 PM  

നല്ല വയലന്റ് പടം !

പ്രിയ ഉണ്ണികൃഷ്ണന്‍ December 2, 2009 at 2:08 PM  

ഇതെപ്പ വന്നു???

കുമാരന്‍ | kumaran December 3, 2009 at 9:28 AM  

good pic and text

asareeri December 4, 2009 at 4:46 AM  

Nannayittundeda... :-)

cALviN::കാല്‍‌വിന്‍ December 7, 2009 at 1:06 AM  

കമന്റ് ചെയ്താ എല്ലാർക്കും സ്പെഷ്യൽ താങ്ക്സ് ഉണ്ടേ. :)

Anonymous December 13, 2009 at 5:25 PM  

good shot!
- saptavarnangal

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP