Sunday, December 13, 2009

നീയെന്നെ കടന്നുപോയ ശേഷം

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

വരികള്‍ക്ക് കടപ്പാട് : മയൂര

32 comments:

cALviN::കാല്‍‌വിന്‍ December 13, 2009 at 9:16 PM  

അവ കേള്‍ക്കണ്ടേ?

ആഗ്നേയ December 13, 2009 at 9:32 PM  

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.
:-)

ശ്രീ December 13, 2009 at 9:37 PM  

:)

SAJAN SADASIVAN December 13, 2009 at 9:48 PM  

nice
:)

bright December 13, 2009 at 9:59 PM  

good..!! straighten the horizon.Try monochrome.Or better still use only red channel for B&W conversion..

സിമി December 13, 2009 at 10:04 PM  

മയൂരയുടെ കവിത വായിച്ചിരുന്നു.. പറ്റിയ പടം.

ഭ്രിസ്ക്രോട്രക്രന്‍ December 13, 2009 at 10:04 PM  

നല്ല ചിത്രം. ഇടയ്ക്ക് ആ മരം വന്നില്ലായിരുന്നെങ്കില്‍ ആകാശം നന്നായി കാണാമായിരുന്നു.

Rare Rose December 13, 2009 at 10:36 PM  

ആഹാ..വരികള്‍ക്കൊത്ത പടം..

ഞാന്‍ December 13, 2009 at 10:38 PM  

ആദ്യം പടം കാണാന്‍ വന്നപ്പോള്‍ ചക്രവാളം ചരിഞ്ഞിരിക്കുവാരുന്നു. അത് പറയാന്‍ വന്നപ്പോ ദാ നേരെയാക്കി വെച്ചേക്കണു. ;)

പുള്ളി പുലി December 13, 2009 at 10:46 PM  

നന്നായി

cALviN::കാല്‍‌വിന്‍ December 13, 2009 at 10:46 PM  

bright, njan thanks for the tips.. i have corrected the horizon part. rest i need to learn first :)

ഹാഫ് കള്ളന്‍ December 13, 2009 at 11:03 PM  

പയ്യന്‍സ് പഠിച്ചു വരുന്നു .. .. കളര്‍ ടെമ്പെരേച്ചര്‍ ഇല്‍ ഒക്കെ ഒന്ന് കളിക്ക് ..

the man to walk with December 13, 2009 at 11:13 PM  

varikal nerathe shradhichathaanu..
cherunna chithram ...manoharamaayirikkunnu

Captain Haddock December 13, 2009 at 11:44 PM  

1. നീ പോയി കഴിഞ്ഞു, അടുത്ത ഹേമന്തം കാത്തു നില്‍ക്കുന്ന ഞാന്‍ .....best it yet to come !!!
2. അടുത്ത പൂകാലം ഇതാ വരുന്നു...ഈ വരുന്ന പുലരിയോടൊപ്പം !!!!
3. ഈ ഒരു രാത്രി കഴിഞ്ഞാല്‍....ഇതാ അടുത്ത പൂകാലം...
4. ചെകെറാന്‍ ..എത്ര ചില്ലകള്‍ !!!!!

സുസി കൊച്ചമ്മയുടെ ഇടി ഉറപ്പ് !!!

raveesh December 13, 2009 at 11:58 PM  

great !!

Sudhi|I|സുധീ December 14, 2009 at 12:08 AM  

'നീ' ഇനിയും വരുമ്പോഴേക്കും 'ഞാന്‍' മുഴുവനായും മായുമോ?

siva // ശിവ December 14, 2009 at 12:08 AM  

എന്റെ ഒരു ചിത്രത്തിന്റെ അടിക്കുറിപ്പാണ്. അത് ഈ ചിത്രത്തിനും യോജിക്കുമെന്ന് തോന്നുന്നു.
“ഇനി നിനക്കായ് പെയ്യാന്‍ വയ്യെന്ന് പറഞ്ഞ്
ആകാശം എന്നെ ഉപേക്ഷിച്ചു
ഇനി നിനക്കായൊരു വസന്തമില്ലെന്ന് പറഞ്ഞ്
പിന്നെ ഋതുക്കളും ഉപേക്ഷിച്ചു
ഒടുവില്‍ മഴയും ഋതുക്കളും വരാതിരിക്കുമോ എന്ന് ഭയന്ന്
ഭൂമിയും എന്നെ ഉപേക്ഷിച്ചു.
എങ്കിലും എന്റെ വിത്തുകളും പേറി ഒരു കാറ്റ്
മഴയുള്ള ആകാശങ്ങളിലേക്ക്
ഋതുക്കള്‍ നൃത്തമാടുന്ന ഭൂപ്രദേശങ്ങള്‍ തേടി
സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.


http://wearemadeforeachother.blogspot.com/2009/04/farewell.html

Vipin December 14, 2009 at 12:11 AM  

kollaaam..:-)

ഗുപ്തന്‍ December 15, 2009 at 2:18 PM  

ഹംബഡ ഗള്ളാ .. ആ കുനുകുനാ കൂടിനില്‍ക്കുന്ന കൊമ്പുകള്‍ക്കിടയില്‍ ഒരുത്തി കൂടുവച്ചിരിപ്പില്ലേ.. എന്നിട്ടാണ്... എന്നിട്ടാണെന്നിട്ടാണ്...


നല്ല പടം :)

വീ കെ December 15, 2009 at 2:41 PM  

കൊള്ളാം..

ആശംസകൾ..

Rajeeve Chelanat December 15, 2009 at 9:52 PM  

ചിത്രവും, പ്രത്യേകിച്ചും ആ ശീര്‍ഷകവും നന്നായി സ്പര്‍ശിച്ചു (നാല്‍പ്പത്തെട്ടാം വയസ്സില്‍ എനിക്കിതെന്തിന്റെ കേടാണ്?)
എന്തായാലും നന്ദി കാല്‍‌വിന്‍.
അഭിവാദ്യങ്ങളോടെ

ശ്രദ്ധേയന്‍ December 16, 2009 at 1:32 AM  

നല്ലൊരു ഫീല്‍

ദൈവം December 16, 2009 at 4:18 AM  

മനോഹരം

സെറീന December 16, 2009 at 4:42 AM  

മനോഹരമായ ചിത്രം,
ചേര്‍ന്ന വരികള്‍..

Jithendrakumar/ജിതേന്ദ്രകുമാര്‍ December 16, 2009 at 7:45 AM  

എപ്പോഴാ ഇതൊന്നു തഴക്ക്വാ?

കുമാരന്‍ | kumaran December 16, 2009 at 10:51 AM  

കൊള്ളാം.

cALviN::കാല്‍‌വിന്‍ December 17, 2009 at 12:22 AM  

സന്ദർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി , സന്തോഷം :)

Deepa Bijo Alexander December 18, 2009 at 2:04 AM  

നല്ല ചിത്രം....!

suraj::സൂരജ് December 24, 2009 at 1:00 AM  

മുടിഞ്ഞ കവിത... മുമ്മുടിഞ്ഞ പടം !

ലൊക്കേയ്ഷന്‍ പറയഡെയ് ;)

cALviN::കാല്‍‌വിന്‍ December 28, 2009 at 10:05 AM  

ലൂയിസ്‌വില്ലീ ലേക്ക് ആണ് ലൊക്കേഷന്‍...
തനി ടെക്സാസ്.... നോ കണ്ട്രീ ഫോര്‍ ഓള്‍ഡ് മെന്‍ ഓര്‍മ വരും

എതിരന്‍ കതിരവന്‍ December 28, 2009 at 1:11 PM  

ഇതൊരു fractal image അല്ലെ?

cALviN::കാല്‍‌വിന്‍ December 28, 2009 at 1:43 PM  

അതേല്ലോ... വൃക്ഷശിഖരങ്ങൾ നാ‍ചുറൽ ഫ്രാക്ടൽ ഇമേജിന്റെ ഉദാഹരണങ്ങളാണ്.:)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP